കൊച്ചിയുടെ കോമെറ്റ്

കേരളത്തിന്റെ ആദ്യ മെട്രോ, നുമ്മടെ കൊച്ചിയുടെ സ്വന്തം കോമറ്റ്. കൊച്ചിയുടെ സ്വകാര്യ അഹങ്കാരമായി നഗരത്തിലെ മുറുകുന്ന ഗതാഗത കുരുക്കിന് പരിഹാരമായി കൊച്ചിയുടെ മുഖഛായ തന്നെ മാറ്റിക്കൊണ്ട്, നഗരവീഥികൾക്ക് നടുവിൽ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് തൂണുകൾക്ക് മുകളിലൂടെ കേരളത്തിന്റെ മൊത്തം അഭിമാനവും പേറി ആലുവയിൽ നിന്നും പാലാരിവട്ടത്തേക്ക് മെട്രോയുടെ ജൈത്രയാത്രക്ക് ആരംഭം കുറിച്ചിരിക്കുന്നു. ഒപ്പം മലയാളിയുടെ പുത്തൻ യാത്രാ സംസ്കാരത്തിനും. മെട്രോയുടെ തൂണുകൾ കൊച്ചിയിൽ ഉയർന്നു തുടങ്ങിയതോടെ അറബിക്കടലിന്റെ റാണിയോട് വിട പറഞ്ഞ എനിക്ക് , വളരെ ചുരുങ്ങിയ കാലം കൊണ്ട് ആദ്യം ഘട്ടം പൂർത്തിയാക്കി - പൊതുജനങ്ങൾൾക്കായി കോമറ്റിനെ വിട്ടു കൊടുത്ത അന്നു തന്നെ സുഹൃത്തുക്കൾ ക്കൊപ്പം മെട്രോ യാത്ര ആസ്വദിക്കാനായത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഗതാഗത കുരുക്ക് അഴിക്കൽ ആണ് ലക്ഷ്യമെങ്കിലും പാലാരിവട്ടത്ത് കുരുക്ക് മുറുകുന്ന കാഴ്ച്ചയായിരുന്നു അന്ന്. ഞങ്ങളെ പോലെ ഒരു കാര്യവുമില്ലാതെ ആദ്യ മെട്രോ യാത്ര കൊതിച്ച് എത്തിയവരുടെ തിരക്കും വാഹനങ്ങളും കൊച്ചിയെ വീണ്ടും കുരുക്കുകയായിരുന്നു. മെട്രോയുടെ പാർക്കിംഗ് നിറഞ്ഞിരിക്കുന്നു. വഴിയോരത്ത് അൽപം ...