പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിരുവനന്തപുരം - ചേർത്തല, വോൾവോ യാത്ര

നാളുകൾക്കു മുന്നെ ഉണ്ടായ രസകരമായ ഒരു കെ.എസ്.ആർ.ടി.സി അനുഭവം ചേർത്തല ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന കാലം. ഞാനും എന്റെ ഒരു ചങ്ങാതിയും കൂടി തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു ഇന്റർവ്യൂനു പോയി മടങ്ങി വരാൻ കഴക്കൂട്ടത്ത് ബസ് കാത്തു നിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സി യുടെ സൂപ്പർ ക്ലാസ് വിഭാഗത്തിൽ പെട്ട ഗരുഡ വേൾവോ വരുന്നത്. കൈ നീട്ടി ബസിൽ കയറി, ഏറ്റവും പിന്നിലായി ഒഴിഞ്ഞുകിടന്ന സീറ്റിൽ ഇരുന്ന് ആദ്യ മൾട്ടി ആക്സിൽ വോൾവോ യാത്ര. ഇൻറർവ്യൂ കഴിഞ്ഞ് കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ കയറി, ഓർഡർ ചെയ്തവയ്ക്കൊന്നും വലിയ രുചി ഒന്നു മില്ലാതിരുന്ന കൊണ്ട്  - എന്നു വച്ചാൽ വായിൽ വെക്കാൻ കൊള്ളില്ലാത്ത ചപ്പാത്തിയും കറിയും കഴിച്ചെന്നു വരുത്തി ഹോട്ടലിനു പുറത്തിറങ്ങിയ പാടേ ബസ് കിട്ടിയതിനാൽ ഒരു കുപ്പി വെള്ളം പോലും വാങ്ങാൻ പറ്റിയില്ല. എ സി യുടെ തണുപ്പിലും അസഹനീയമായ ദാഹം. ബസ് ചേർത്തലയിലെത്താൽ ഇനിയും മണിക്കൂറുകൾ കഴിയും. സഹികെട്ട് കണ്ടക്ടറോട് ഞങ്ങൾ ആവശ്യം അറിയിച്ചു. "അടുത്ത സ്റ്റോപ്പിൽ എവിടെ നിന്നെങ്കിലും അല്പം വെള്ളം മേടിക്കാൻ ഒന്ന് ...." ചോദ്യം മുഴുവനാക്കാൻ അയാൾ സമ്മതിച്ചില്ല. അതിനു മുന്നേ "വെള്ളം തരാം താഴെ ബോക്സി...