പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൂന്നാറിനിപ്പുറം - മാങ്കുളം

"എങ്ങോട്ടാ യാത്ര ? " . വീട്ടുകാരുടേയും സുഹൃത്തുക്കളുടെയും ചോദ്യത്തിന് യാത്രയ്ക്കു മുന്നേ ഉള്ള ഉത്തരം മൂന്നാർ എന്നായിരുന്നത് യാത്ര കഴിഞ്ഞതോടെ മാങ്കുളം എന്നായി  മാറി.  മാാങ്കുളമെന്ന് കേൾക്കുന്നവരെല്ലാം നെറ്റി ചുളിച്ച് ആശ്ചര്യത്തോടെ മറ്റൊരു ചോദ്യം ചോദിക്കും. " മാങ്കുളമോ അതെവിടെയാ ?" അതെ മാങ്കുളം. കേരളത്തിൻ്റെ കാശ്മീർ എന്ന വിളിപ്പേരുള്ള മൂന്നാറിനോട് ചേർന്ന് പശ്ചിമഘട്ട മലനിരയിലാണ് അധികമാരും അറിയാത്ത മാങ്കുളം ഗ്രാമപഞ്ചായത്ത്.  യാത്രയ്ക്കു മുന്നേ ഗൂഗിളിൽ നടത്തിയ പരതലിനൊടുവിൽ കിട്ടിയ കുറച്ചു വിവരങ്ങൾ മാത്രമാണ് എനിക്ക് മാങ്കുളത്തേക്കുറിച്ചുള്ള മുൻ അറിവുകളായി ഉള്ളത് .   കാട്ടാനക്കൂട്ടം വേനലിൽ വെള്ളം കുടിക്കാാനെത്തുന്ന ആനക്കുളമാണ് ഇവിടേക്കു വരുന്ന സഞ്ചാരികളുടെകളുടെ പ്രധാന ആകർഷണം. 2000 ത്തിൽ ഒക്ടോബർ രണ്ടാം തീയതി യിലാണ്  ഈ പഞ്ചായത്ത്  രൂപീകൃതമായത്. ടൂറിസത്തതിന് കൂടുതൽ ഊന്നൽ കൊടുക്കുന്ന പഞ്ചായത്തിൽ  ഇന്നും ആചാരാനുഷ്ഠാനങ്ങളിൽ തനിമ പുലർത്തുന്ന നിരവധിയായ ആദിവാസി ഗോത്രങ്ങൾ വസിക്കുന്നുണ്ട് .  തികച്ചും കാർഷിക സമ്പദ് വ്യവസ്ഥയിൽ ...