മൂത്രപ്പുര
"ടപ്പ്" ശബ്ദത്തോടെ പൊട്ടിയ സോഡ ഇടതു കൈ കൊണ്ട് ഗ്ലാസിലേക്ക് നിറച്ച്, വലതു കൈയ്യിലെ സ്പൂണുകൊണ്ട് ഗ്ലാസിന്റെ വശങ്ങളിൽ സംഗീതം തീർത്ത് , തനിക്കു നേരെ നീണ്ട നുരഞ്ഞു പൊങ്ങുന്ന ഗ്ലാസിലെ സോഡാ നാരങ്ങ രണ്ടു മൂന്ന് തവണയായി വലിക്ക് കുടിച്ച് വീണ്ടും ബസ്സിനായുള്ള കാത്തിരിപ്പ് തുടർന്നു. സായാഹ്നം തണൽ വിരിക്കുന്ന ബസ്റ്റാന്റിൽ വലിയ തിരക്കൊന്നുമില്ല. പാലാ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബോർഡും വയ്ച്ചു വരുന്ന ബസുകൾ ഉണങ്ങിയ കരിയിലകളും പൊടിയും പറത്തി ഇടയ്ക്കിടെ അതുവഴി കടന്നു പോകുന്നതൊഴിച്ചാൽ സായാഹ്നത്തിന്റെ അലസത അവിടെ പായ വിരിക്കുന്നു, സ്റ്റാന്റിന്റെ വശങ്ങളിൽ സദാ സമയം തണൽ വിരിക്കാൻ നിയോഗിക്കപ്പെട്ട വലിയ വാഗ മരങ്ങൾ ചെറുകാറ്റിൽ ഇലകളാട്ടി മയക്കത്തിലേക്ക് വീണിരിക്കുന്നു. അതിനും അപ്പുറത്തായി അധികം പഴക്കമില്ലാത്ത ചന്ദനക്കളറണിഞ്ഞ ഷീറ്റ് മേഞ്ഞ കെട്ടിടം അതിൽ കറുത്ത അക്ഷരത്തിൽ " മൂത്രപ്പുര". ആ കാഴ്ച്ചയെ മറച്ചുകൊണ്ടാണ് ഒരു സൂപ്പർഫാസ്റ്റ് ബസ് പൊടിയും തറയിൽ ഉണങ്ങിക്കിടക്കുന്ന കുഞ്ഞൻ ഇലകളെയും പറത്തിക്കൊണ്ട് വന്നു നിൽക്കുന്നത്. ബോർഡ് നോക്കി. " കോഴിക്കോട് ...