പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വഴിവക്കിലെ ഭ്രാന്തന്റെ വീട്

ഈ വഴി എനിക്കേറെ പരിചയമുള്ളതാണ്, എന്റെ ചെറുപ്പകാലം തൊട്ടേ ഈ വഴിയിലൂടെ സഞ്ചരിച്ച ഓർമ്മകൾ മനസിന്റെ താളുകളിലെവിടെയോ മായാതെ കിടപ്പുണ്ട്. സ്കൂട്ടറിനു മുന്നിലും വലിയ ഇരമ്പൽ ശബ്ദത്തോടെ കുതിക്കുന്ന ആനവണ്ടികളിലുമൊക്കെയായി പലതവണ ഈ വഴിയിലൂടെ ഞാന്‍ യാത്രചെയ്തിരിക്കുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടും ഈ വഴിയിലൂടെ ശീതീകരിച്ച ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ, യാത്ര മനസിന്റെ ഉളളറകളിലേക്കാണ്, അവിചാരിതമായാണ് ഇന്നീ വഴി വരുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എല്ലാം മാറിയിരിക്കുന്നു , വഴിയും വഴിയോര കാഴ്ച്ചകളും ആളുകളുമെല്ലാം. വഴിയുടെ വീതി പണ്ടത്തെക്കാൾ ഇരട്ടിയായി. പല വളവുകളിലും വഴി, സ്ഥാനം മാറ്റിയിരിക്കുന്നു കയറ്റത്തിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നു. സിഗ്നൽ ലൈറ്റുകളും ദിശാ ബോർഡുകളും അറിയിപ്പുകളും അണിഞ്ഞ് സുന്ദരിയായിരിക്കുന്നു ഈ വഴി. പാറമടകളിൽ നിന്നും പൊട്ടിച്ച വലിയ പാറക്കഷണങ്ങളുമായി കയറ്റം കയറുന്ന ടോറസിനെ അതിവേഗം പിന്നിലാക്കി കാറ് കൂതിക്കുമ്പോൾ, കിഴക്കൻ മലനിരകൾക്ക് മുകളിൽ സൂര്യൻ ഉദിച്ചുയർന്നിരിക്കുന്നു, ഓരോ പാളികളിലായി പ്രകൃതിയുടെ ദൃശ്യ-വർണ്ണ വിസ്മയം സ്‌കൂട്ടറിനു മുന്നില്‍ നിന്നു യാത്ര ചെയ്ത അന്നത്തെ ആ കുട്...