വഴിവക്കിലെ ഭ്രാന്തന്റെ വീട്

ഈ വഴി എനിക്കേറെ പരിചയമുള്ളതാണ്, എന്റെ ചെറുപ്പകാലം തൊട്ടേ ഈ വഴിയിലൂടെ സഞ്ചരിച്ച ഓർമ്മകൾ മനസിന്റെ താളുകളിലെവിടെയോ മായാതെ കിടപ്പുണ്ട്. സ്കൂട്ടറിനു മുന്നിലും വലിയ ഇരമ്പൽ ശബ്ദത്തോടെ കുതിക്കുന്ന ആനവണ്ടികളിലുമൊക്കെയായി പലതവണ ഈ വഴിയിലൂടെ ഞാന്‍ യാത്രചെയ്തിരിക്കുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടും ഈ വഴിയിലൂടെ ശീതീകരിച്ച ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ, യാത്ര മനസിന്റെ ഉളളറകളിലേക്കാണ്, അവിചാരിതമായാണ് ഇന്നീ വഴി വരുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എല്ലാം മാറിയിരിക്കുന്നു , വഴിയും വഴിയോര കാഴ്ച്ചകളും ആളുകളുമെല്ലാം. വഴിയുടെ വീതി പണ്ടത്തെക്കാൾ ഇരട്ടിയായി. പല വളവുകളിലും വഴി, സ്ഥാനം മാറ്റിയിരിക്കുന്നു കയറ്റത്തിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നു. സിഗ്നൽ ലൈറ്റുകളും ദിശാ ബോർഡുകളും അറിയിപ്പുകളും അണിഞ്ഞ് സുന്ദരിയായിരിക്കുന്നു ഈ വഴി. പാറമടകളിൽ നിന്നും പൊട്ടിച്ച വലിയ പാറക്കഷണങ്ങളുമായി കയറ്റം കയറുന്ന ടോറസിനെ അതിവേഗം പിന്നിലാക്കി കാറ് കൂതിക്കുമ്പോൾ, കിഴക്കൻ മലനിരകൾക്ക് മുകളിൽ സൂര്യൻ ഉദിച്ചുയർന്നിരിക്കുന്നു, ഓരോ പാളികളിലായി പ്രകൃതിയുടെ ദൃശ്യ-വർണ്ണ വിസ്മയം സ്‌കൂട്ടറിനു മുന്നില്‍ നിന്നു യാത്ര ചെയ്ത അന്നത്തെ ആ കുട്ടിയുടെ കൗതുകത്തോടെ ആസ്വദിച്ചു ഞാൻ ആസ്വദിച്ചു.

കണ്ണിനു മനസിനും കുളിർമയേറുന്ന കാഴ്ച്ചയും ഓർമ്മകളുമായി യാത്ര തുടരുന്നതിനിടയിൽ. വഴിയിലേക്കു കുമ്പിട്ടു നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍. വഴിയോരത്ത് ഉയര്‍ന്നു നില്‍ക്കുന്ന പുല്ലും കാട്ടുചെടികളും. കാഴ്ച്ചകള്‍ പിന്നിലേക്ക് മറയുമ്പോള്‍ ആ വളവില്‍ വയ്ച്ചാണ് ആ കാഴ്ച്ച കണ്ണിലേക്ക് തെളിയുന്നത്. ആള്‍ത്താമസം ഇല്ലാത്ത വീട് തന്നെ. മുറ്റത്തും വഴിയിലും പുല്ല് പിടിച്ച്, കരിയില വീണുകിടക്കുന്നു. ഭത്തിയുടെ നിറം മങ്ങി പായല്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്നു.

പായലു പിടിക്കാത്ത ഓര്‍മ്മകള്‍ മനസില്‍ തെളിഞ്ഞുതുടങ്ങും മുന്‍പേ വണ്ടി പുതിയ കാഴ്ച്ചകളിലേക്ക് കടന്നു. മറ്റൊരു വളവും തിരിഞ്ഞ് കാറ് റബ്ബര്‍ തോട്ടത്തിനു നടുവിലൂടുള്ള ഇറക്കം ഇറങ്ങുമ്പോള്‍. ആടി തൂങ്ങി അരിച്ചരിച്ച് ഒരു പഴയ കെ.എസ്.ആര്‍.ടി.സി ബസ്സ് ആ കയറ്റം കയറുന്നു. ബസ്സിലേക്ക് ഒന്നുകൂടി സൂക്ഷിച്ച് നോക്കി, അതെ അതൊരു പഴയ കാലത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് തന്നെ.  ബസിന്റെ മുന്നിലെ സീറ്റില്‍ അമ്മയുടെ കൂടെ ഒരു കൊച്ചുകുട്ടി. അതെ അത് ഞാന്‍ തന്നെ. കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയും കാഴ്ച്ചകളുടെ അത്ദുതവും തേടുന്ന  തിളങ്ങുന്ന കണ്ണുകള്‍ വഴിയോര കാഴ്ച്ചകൾ പരതുകയാണ്.

അന്നാണ് ഞാൻ ആദ്യമായി ആ വീട് കാണുന്നത്, അല്ല ശ്രദ്ധിക്കുന്നത്. അന്ന് റോഡിന് ഇത്ര ഉയരം ഇല്ലാത്തതിനാൽ റോഡും വീടും ഒരേ നിരപ്പിലാണ്. മുറ്റത്ത് പുല്ല് പിടിച്ച് നിൽക്കുന്നില്ല കരിയില വീണു കിടക്കുന്നില്ല ഭിത്തികളിലോന്നും പയാലും പിടിച്ചിട്ടില്ല, വീടിൻ്റെ രൂപം അന്നും ഇന്നും ഒരുപോലെ തന്നേ. പക്ഷേ അന്ന്, ആ വീടിൻ്റെ വരാന്തയിൽ ഭിത്തിയിൽ ചാരി ഷർട്ട് ഇടത്ത ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാൾ. ബസ്സ് വീടിനു മുന്നിൽ എത്തിയതും അയ്യാൾ കൈ ഉയർത്തി ടാറ്റ കാണിക്കുന്നു. മറ്റൊന്നും ആലോചിക്കാതെ അയാൾക്ക് ഞാനും ടാറ്റ തിരിച്ച് കൊടുത്തു. പിന്നീടുള്ള യാത്രകളിലെ ല്ലാം അയ്യാൾ അത് പോലെ ആ വീട്ടുമുറ്റത്ത് ഉണ്ടാകും. അത് വഴി പോകുന്ന വണ്ടികൾക്കെള്ളം അയ്യാൾ ടാറ്റ കൊടുക്കും, ഞാനും അയ്യാൾക്ക് ടാറ്റ കൊടുക്കുന്നത് ഒരു പതിവാക്കി. കാലങ്ങൾ കടന്നുപോയി അതിനിടയിലെപ്പോളോ ഞാൻ എൻ്റെ ടാറ്റ കൊടുക്കുന്ന പരിപാടി നിർത്തി, ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും എന്ന ചിന്ത ആയിരുന്നു അതിനു പിന്നിൽ. 

വർഷങ്ങൾക്കിപ്പുറം ഇന്നാണ് ആ ഓർമകൾ വീണ്ടും... അയ്യാൾ ആരായിരുന്നു എന്ന് എനിക്കറിയില്ല. ഇപ്പൊൾ അയ്യാൾ എവിടെ എന്ന് എനിക്കറിയില്ല. അയ്യാൾ ഒരു ഭ്രാന്തനും അത് ഒരു ഭ്രാന്തൻ്റെ വീടും ആരിരുന്നു. എനിക്ക് മാത്രമായിരിക്കില്ല അതുവഴി ചേ യിട്ടുള്ളവർക്കെല്ലാം അങ്ങനെ തന്നെ ആയിരുന്നിരിക്കണം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery