കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം
ശരാശരി മുപ്പത് - മുപ്പത്തിരണ്ട് കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്. മലമടക്കുകളെ തൊട്ടുതലോടി കടന്നുപോകുന്ന പഞ്ഞികെട്ടു പോലുള്ള മേഘങ്ങൾ. കാറ്റിനോട് കൂട്ടുകൂടി മലകൾക്ക്മുകളിലൂടെയും കുന്നിൻ ചരിവിലൂടെയും കറങ്ങുന്ന കോടമഞ്ഞ്. കാഴ്ചകൾ കണ്ണിനെയും മനസിനെയും കുളിരണിയിക്കുന്ന നാട്, ത്രേതായുഗത്തിൽ രാമലക്ഷ്മണന്മാർ സീതയെ തിരഞ്ഞെത്തിയ, രാമന്റെ കാൽ പതിഞ്ഞ രാമക്കല്മേട്ടിലേക്.
പുലർച്ചെ ചേർത്തലയിലെ ഇൻഫോപാർക്കിനുമുന്നിൽ നിന്നും രാമക്കൽമേട്ടിലേക്കുള്ള യാത്ര പുറപ്പെടും
മുന്നേ ക്ഷേണിക്കപ്പെടാതെ ഒരു അഥിതി ഞങ്ങൾക്ക് കൂട്ടിനുവന്നു. കോരിച്ചൊരിയുന്ന മഴ. കാഴ്ചകൾക്ക് മഴ മങ്ങലേല്പിക്കുമോ എന്ന ഭീതിയിലാണ് ഞങ്ങൾ അഞ്ചഅംഗ സുഹൃത് സംഘത്തിന്റെ യാത്ര ഇൻഫോപാർക്കിന്റെ ഗെയിറ്റ് കിടക്കുന്നത്.
ഉപ്പുവെളളത്തെയും ശുദ്ധജലത്തിനെയും വേർതിരിച്ചു നിർത്തുന്ന വേമ്പനാട്ടുകായലിനു കുറുകെനിൽകുന്ന തണ്ണീർമുക്കം ബണ്ടും, പണികൾ പൂർത്തിയായി വരുന്ന പുതിയ പാലത്തിനോടും യാത്ര പറഞ്ഞ്. ഇരുവശത്തും പാടങ്ങൾ നിറയുന്ന ഇടയാഴം കല്ലറ റോഡിലൂടെ മഴയത്ത് ഞങ്ങൾ അഞ്ചുപേരുമായി എറ്റിയോസ് ലിവ കുതിച്ചു.
മുന്നേ ക്ഷേണിക്കപ്പെടാതെ ഒരു അഥിതി ഞങ്ങൾക്ക് കൂട്ടിനുവന്നു. കോരിച്ചൊരിയുന്ന മഴ. കാഴ്ചകൾക്ക് മഴ മങ്ങലേല്പിക്കുമോ എന്ന ഭീതിയിലാണ് ഞങ്ങൾ അഞ്ചഅംഗ സുഹൃത് സംഘത്തിന്റെ യാത്ര ഇൻഫോപാർക്കിന്റെ ഗെയിറ്റ് കിടക്കുന്നത്.
ഉപ്പുവെളളത്തെയും ശുദ്ധജലത്തിനെയും വേർതിരിച്ചു നിർത്തുന്ന വേമ്പനാട്ടുകായലിനു കുറുകെനിൽകുന്ന തണ്ണീർമുക്കം ബണ്ടും, പണികൾ പൂർത്തിയായി വരുന്ന പുതിയ പാലത്തിനോടും യാത്ര പറഞ്ഞ്. ഇരുവശത്തും പാടങ്ങൾ നിറയുന്ന ഇടയാഴം കല്ലറ റോഡിലൂടെ മഴയത്ത് ഞങ്ങൾ അഞ്ചുപേരുമായി എറ്റിയോസ് ലിവ കുതിച്ചു.
യാത്ര തുടങ്ങും മുൻപേ ഫേസ്ബുക്കിൽ ട്രാവെല്ലിങ് സ്റ്റാറ്റസിടാനായി മുൻപ് സ്റ്റാറ്റസിട്ടു സ്റ്റാറ്റസിട്ടു കാണിക്കാത്ത ഞങ്ങൾ ഓപ്ഷൻ തിരഞ്ഞു ബുദ്ധിമുട്ടിയപ്പോൾ വൈകി വന്ന കൂട്ടുകാരൻ ഇത്രയുള്ളോ ഇപ്പോ ശെരിയാക്കിത്തരാം എന്നുപറഞ്ഞു ഫേസ്ബുക് എടുത്ത് എവിടെയൊക്കെയോ ഞെക്കി. സ്കിപ്പായത് മുതൽ തിരികെയെത്തുന്നവരെ തമാശകളും കളിയാക്കലുകളും ഒക്കെയായി യാത്രയിലെ ഒരോ നിമിഷവും കൂടുതൽ ആനന്ദമായി.
പാലാടൗണിൽ ചന്നം പിന്നം ചാറിനിൽക്കുന്ന മഴത്തുള്ളികളെ തഴുകി മാറ്റികൊണ്ട്, മഴവെള്ളം കുത്തിയൊഴുകുന്ന മീനച്ചിലാറിന്റെ കരയിലൂടെ, വഴിയിൽ തളം കെട്ടി നിൽക്കുന്ന മഴവെള്ളം തെറിപ്പിച്ച് ഭരണങ്ങാനത്തേക്ക്. പ്രസിദ്ധ ക്രൈസ്തവ തീർഥാടന കേന്ദ്രമായ ഭരണങ്ങാനത്ത് ഒരേ രീതിയിൽ ചാറി നിൽക്കുന്ന മഴയത്ത് കയ്യിലുണ്ടായിരുന്ന രണ്ടു കുടകളിലായി ശവകുടീരത്തിലേക്കുള്ള പടവുകൾ കയറി. വിശുദ്ധ അൽഫോൻസാമ്മയുടെ ശവകുടീരത്തിനു മുൻപിൽ വണങ്ങി യാത്ര തുടർന്നു. ഈരാറ്റുപേട്ടയിൽ നിന്നും മലകൾ വെട്ടി ഒരുക്കിയ വഴിയേ വാഗമണ്ണിലേക്ക്. വീതി കുറഞ്ഞ വഴിയിലൂടെ മുകളിലേക്കുള്ള കയറ്റത്തിടയിൽ കാഴ്ച്ചകളും കണ്ണിലേക്ക് കയറിത്തുടങ്ങും. ഇടക്ക് ഒന്നു രണ്ടിടങ്ങളിൽ വണ്ടി നിർത്തി ആവോളം കാഴ്ച്ചകൾ ആസ്വദിച്ചു- ചിത്രങ്ങൾ പകർത്തി.
വാഗമണ്ണിൽ മൊട്ടകുന്നുകൾക്കു മുകളിലും മഴ ഞങ്ങളെ പിരിഞ്ഞില്ല. മഴക്കൊപ്പം മൊട്ടകുന്നുകൾക്കു മുകളിലൂടെ കുസൃതികാണിച്ചു വീശുന്ന തണുത്തകാറ്റ്. കൈയിലെ ക്യാമറയിൽ മഴത്തുള്ളികൾ വീഴാതെ കുടയും പിടിച്ചു ഫോട്ടോഎടുക്കുന്നതിനിടയിൽ കുസൃതിക്കാറ്റ് പലപ്പോഴും കുടകളെ കൂടെകൂട്ടാൻ ശ്രമിച്ചു. അത്തരം ഒരു ശ്രമം ഞങ്ങളുടെ ഒരു കുടയുടെ കമ്പിയുടെ എണ്ണവും കൂട്ടി . ഇരുണ്ടുകിടക്കുന്ന കാർമേഘത്തിനു കീഴിൽ മഴപെയ്തു കൂടുതൽ ഹരിതവർണ്ണം വിരിച്ച പുൽനാമ്പുകളും മരങ്ങളും കാറ്റിൽ തലയാട്ടിനിൽക്കുമ്പോൾ വാഗമൺ ഇതുവരെ തന്നിട്ടില്ലാത്ത അനുഭവവും ആനന്ദവും ആണ് സമ്മാനിച്ചത്. കാറ്റിന്റെ കുസൃതിയോടൊപ്പം തണുപ്പും ആക്രമണത്തിന് ശക്തി കൂട്ടി. പതിയെ മൊട്ടകുന്നുകൾക്കു മുകളിൽ നിന്നും ഞങ്ങൾ തിരിച്ചിറങ്ങി.വഴിയോരത്തു ടാർപ്പ വലിച്ചുകെട്ടിയ കടയിൽനിന്ന് മഴയത്ത് ആവി പറക്കുന്ന ചായയുടെ ചൂടും നുകർന്ന് യാത്ര തുടർന്നു. വാഗമണ്ണിലെ മറ്റു സ്ഥിരം സന്ദർശന സ്ഥലങ്ങൾ ഒഴിവാക്കി.
തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ ഏലപ്പാറ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടയിൽ മഴവിട്ടുനിന്ന നിമിഷങ്ങളിൽ വഴിയോരത്തു കാർ ഒതുക്കി തേയിലത്തോട്ടങ്ങളുടെ സുന്ദര ദൃശ്യം ക്യാമറക്കുള്ളിലേക്ക് പകർത്തി. കൂടുതൽ സമയം മഴ അനുവദിച്ചു തന്നില്ല. ഏലപ്പാറ ടൗണും, മുല്ലപെരിയാർഡാമിന്റെ പേരിൽ നിരന്തര സമരങ്ങൾ നടക്കുന്ന ചപ്പാത്തും കടന്ന് പ്രതീഷിച്ചതിലും മുന്നേ തന്നെ ഞങ്ങൾ കട്ടപ്പന ടൗണിൽ എത്തി. കട്ടപ്പനയിൽ നിന്ന് അന്നത്തെ ഉച്ചഭക്ഷണവും കഴിച്ച് തൂക്കുപാലം ടൗണും കടന്ന് വൈകിട്ടേ ഏത്തൂ എന്നു പറഞ്ഞിരുന്നു രാമക്കല്മേട്ടിലെ വിൻഡ് വാലി ഹോം സ്റ്റേയിലേക് രണ്ടുമണി കഴിഞ്ഞതോടെ ഞങ്ങൾ എത്തി. സുന്ദരമായി ഒരുക്കിയിരിക്കുന്ന വിശാലമായ 5ബെഡുകൾ ഉള്ള വിന്റ വാലിയിലെ ഞങ്ങളുടെ മുറി ആദ്യനോട്ടത്തിൽ തന്നെ മനസ് കീഴടക്കി. മുറിമാത്രം അല്ല വിനായകൻ എന്ന ഉടമയായ നടത്തിപ്പുകാരനും. രാമകൽമേട്ടിലെത്തിയിട്ടിനിയെന്ത് എന്ന് വ്യക്തമായ പ്ലാനുകൾ ഇല്ലാതിരുന്ന ഞങ്ങളുടെ മുന്നിലേക്കു വിനായകൻ വ്യക്തമായ രണ്ടു ദിവസത്തെ പ്ലാനുകൾ നീട്ടി.
യാത്രയുടെ ക്ഷീണമകറ്റി അൽപ നേരം തണുപ്പ് തളം കെട്ടി നിൽക്കുന്ന മുറിയിൽ വിശ്രമം, തുടർന്ന് വിനായകൻ പറഞ്ഞ വഴിയേ മുന്തിരി തോട്ടം തേടി കമ്പത്തേക്ക് .
വീതി കുറഞ്ഞ വഴിയിലൂടെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം തേടിയുള്ള യാത്രക്കിടയിൽ രാമക്കൽമേട്ടിലെ കുന്നിൻ ചരിവുകളിൽ വാനോളം ഉയർന്നു നിന്നു കറങ്ങുന്ന കാറ്റാടി യന്ത്രങ്ങൾ. ഇടവഴികൾ താണ്ടി കമ്പംമെട്ട് - കമ്പം പാതയിലേക്ക്. ചെക്ക് പോസ്റ്റ് കടന്നതോടെ കാഴച്ചയ്ക്കും കാലാവസ്ഥക്കും വലിയ മാറ്റം തന്നെ സംഭവിച്ചിരിക്കുന്നു. മരച്ചില്ലകളിൽ വാലിൽ തൂങ്ങി സർക്കസ്കാട്ടി സ്വര്യവിഹാരം നടത്തുന്ന വാനര സംഘങ്ങൾ വിലസുന്ന കാടിനു നടുവിലൂടെ താഴേക്കു നീളുന്ന വഴിയിലെ ഓരോ ഹെയർ പിന്നും തിരിയുമ്പോൾ കമ്പത്തിലെ കൃഷിയുടെ കമ്പം ആയിരുന്നു കാഴ്ച്ചയുടെ ഫ്രെയിമുകളിൽ. നോക്കെത്താ ദൂരത്തോളം വിശാലമായി പരുന്നു കിടക്കുന്ന കൃഷിയും കൃഷിയിടങ്ങളും, അതിനു നടുവിലായി കമ്പം പട്ടണത്തിലെ കൊച്ചു കൊച്ചു കെട്ടിടങ്ങളും കാഴ്ച്ചക്കു പുത്തൻ അനുഭവം സമ്മാനിക്കുന്നു. താഴെ കാഴ്ച്ചയിലേക്ക് തെളിയുന്ന കൃഷിയിടങ്ങൾ പലതിലേക്കും ഒരോരുത്തരും വിരൽ ചൂണ്ടി പറഞ്ഞു " ദാ.. മുന്തിരിത്തോട്ടം.... അത് തന്നെ "
വീതി കുറഞ്ഞ വഴിയിലൂടെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം തേടിയുള്ള യാത്രക്കിടയിൽ രാമക്കൽമേട്ടിലെ കുന്നിൻ ചരിവുകളിൽ വാനോളം ഉയർന്നു നിന്നു കറങ്ങുന്ന കാറ്റാടി യന്ത്രങ്ങൾ. ഇടവഴികൾ താണ്ടി കമ്പംമെട്ട് - കമ്പം പാതയിലേക്ക്. ചെക്ക് പോസ്റ്റ് കടന്നതോടെ കാഴച്ചയ്ക്കും കാലാവസ്ഥക്കും വലിയ മാറ്റം തന്നെ സംഭവിച്ചിരിക്കുന്നു. മരച്ചില്ലകളിൽ വാലിൽ തൂങ്ങി സർക്കസ്കാട്ടി സ്വര്യവിഹാരം നടത്തുന്ന വാനര സംഘങ്ങൾ വിലസുന്ന കാടിനു നടുവിലൂടെ താഴേക്കു നീളുന്ന വഴിയിലെ ഓരോ ഹെയർ പിന്നും തിരിയുമ്പോൾ കമ്പത്തിലെ കൃഷിയുടെ കമ്പം ആയിരുന്നു കാഴ്ച്ചയുടെ ഫ്രെയിമുകളിൽ. നോക്കെത്താ ദൂരത്തോളം വിശാലമായി പരുന്നു കിടക്കുന്ന കൃഷിയും കൃഷിയിടങ്ങളും, അതിനു നടുവിലായി കമ്പം പട്ടണത്തിലെ കൊച്ചു കൊച്ചു കെട്ടിടങ്ങളും കാഴ്ച്ചക്കു പുത്തൻ അനുഭവം സമ്മാനിക്കുന്നു. താഴെ കാഴ്ച്ചയിലേക്ക് തെളിയുന്ന കൃഷിയിടങ്ങൾ പലതിലേക്കും ഒരോരുത്തരും വിരൽ ചൂണ്ടി പറഞ്ഞു " ദാ.. മുന്തിരിത്തോട്ടം.... അത് തന്നെ "
ഹെയർ പിൻ വളവുകളിറങ്ങി താഴെ എത്തിയാൽ പന്നിലായി പച്ചപ്പട്ടുടുത്തു നിൽക്കുന്ന മലയും അതിനു പിന്നിലായി നമ്മുടെ കേരളവും. ഹരിത വർണ്ണം വിതറി നിൽക്കുന്ന പച്ചക്കറി തോട്ടങ്ങളും, പുളിമരങ്ങളും, തെങ്ങിൽ തോപ്പുകളും, കൃഷിക്കായി ഒരുക്കിയിരിക്കുന്ന പാടങ്ങളും. അതിനു നടുവിലൂടെ നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെ മുന്നോട്ടുള്ള യാത്രയിൽ ഒരു ചെറു പട്ടണത്തിന്റെ ലക്ഷണങ്ങൾ കാഴ്ച്ചയിലേക്ക് കടന്നെത്തും. റോഡിനോട് ചേർന്നിരിക്കുന്ന ചെറുവീടുകളും കടകളും ആളുകളും ഈ യാത്രയിൽ ഇതുവരെ കാണാത്ത അനുഭവങ്ങളും നിറങ്ങളും സമ്മാനിക്കുന്നു. കാഴ്ച്ചക്കാരുടെ വായിൽ വെള്ളമൂറുന്ന കണക്കിന് വഴിയോരത്തെ ചെറു കടകളിൽ വടകളും മറ്റു പലഹാരങ്ങളും എണ്ണയിൽ മുങ്ങി പൊങ്ങുന്നു. വായിൽ വെള്ളമൂറുന്ന കാഴ്ച്ചകൾ ഉപേക്ഷിച്ച് മുന്നോട്ടു ചല്ലും തോറും വഴിയിലെ തിരക്കേറിക്കൊണ്ടേയിരിക്കുന്നു. സ്കൂൾ ബസുകളും സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുന്ന കുട്ടികളും നിരത്തുകളിൽ നിറയുന്നു. വഴിയോരത്തെ ദിശാ ബോർഡുകളുടെ സഹായത്താൽ യാത്ര കുമളി-തേനി പാതയിൽ വരെയെത്തി.
"ഇടത്തോട്ടോ വലത്തോട്ടോ" ഇനി എങ്ങോട്ട് തിരിയണമെന്ന ആശങ്കയിൽ വണ്ടി നിന്നു. "ഇടത്തോട്ട് തിരിച്ചോ മനോജേട്ടാ.... ഞാൻ നേരത്തെ പോയിട്ടുള്ളതാന്നേ" മുന്നിലിരുന്ന സുഹൃത്ത് ഉറപ്പിച്ചു പറഞ്ഞു. സുഹൃത്തിന്റെ ഉറപ്പിൽ വണ്ടി ഇടത്തോട്ട് തിരിഞ്ഞ് യാത്ര തുടർന്നു. ഇടക്ക് വഴി ഉറപ്പാക്കൽ വഴിയിൽ കണ്ട ഒന്നു രണ്ട് അണ്ണൻമാരോട് അറിയാവുന്ന മുറി തമിഴൊക്കെ കൂട്ടി "അണ്ണാ ഇങ്കെ മുന്തിരി തോപ്പ് എങ്കെ ഇരിക്ക് " എന്നൊക്കെ ചോദിച്ചെങ്കിലും ഞങ്ങൾക്കുള്ള മറുപടി അറിയില്ലെന്നായിരുന്നു. സ്കൂൾ യൂണിഫോമും ബാഗും ഇട്ട് വഴിയേ നടന്ന ഒരു തമിഴ് പൈതലിനോട് ഇംഗ്ലീഷിലും ഞങ്ങൾ കാര്യം തിരക്കി പക്ഷെ ആ കുട്ടിക്കും മറുപടി ഇല്ലായിരുന്നു. മുന്നോട്ടുള്ള യാത്ര അടുത്ത ബസ്റ്റോപ്പിൽ ബ്രേക്കിട്ടു. ഇനി വഴി ഉറപ്പിച്ചിട്ട് യാത്ര. ഞങ്ങൾ രണ്ടു പേർ വണ്ടിയിൽ നിന്നിറങ്ങി വഴി തിരക്കി. ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ അത്ഭുതങ്ങളൊന്നും തന്നെ സംഭവിച്ചില്ല. വഴി തെറ്റി.
ശരിക്ക് വഴിയറിയാവുന്ന ചങ്ങാതിയെ മതി വരുവോളം കളിയാക്കി വന്ന വഴിയേ ഞങ്ങൾ തിരിച്ചു. വഴിയോരത്തെ തെങ്ങിൽ തോപ്പുകളിൽ നമ്മുടെ നാട്ടിലെ തെങ്ങുകളിൽ നിന്നു വ്യത്യസ്ഥമായി ഓലയിൽ പച്ചപ്പിനേക്കാൾ കൂടുതൽ സ്വർണത്തിൽ മുങ്ങിയ പോലെ മഞ്ഞനിറം ചാർത്തി നിൽക്കുമ്പോൾ, കേരം തിങ്ങും കേരളനാടെന്ന വിശേഷണം ഉള്ള കേരളത്തിന്റെ പേര് ഈ കാലഘട്ടത്തിൽ കൂടുതൽ ചേരുന്നത് തമിഴ്നാട്ടിനായിരിക്കുമെന്ന് ഇടക്ക് ഒന്ന് ചിന്തിച്ചു പോയാൽ തെറ്റ് പറയാൻ പറ്റില്ല. തെങ്ങിൻ തോപ്പുകൾ പിന്നിടുന്നതോടെ വീണ്ടും കഷിയിടങ്ങൾ വീണ്ടും വീഥിയുടെ ഇരുവശങ്ങളിലും നിറയും. അധികം മുന്നോട്ടോടുന്നതിനിടയിൽ വഴിയോരത്ത് നിർത്തിയിട്ടിരിക്കുന്ന കാറുകളു ബൈക്കുകളും ചെറിയ കച്ചവട സ്ഥാപനങ്ങളും ഇവിടെ തന്നെയാണ് മുന്തിരി തോട്ടങ്ങളും. വണ്ടി ഒതുക്കി മുന്തിരി തോട്ടത്തിലേക്ക് ഞങ്ങളുമിറങ്ങി. പലതായി വേലി കെട്ടി തിരിച്ചിരിക്കുന്ന തോട്ടത്തിൽ പല പാകത്തിലുള്ള മുന്തിരികൾ ഞങ്ങളുടെ തലകളിൽ തൊട്ടുരുമ്മി പന്തലിൽ തൂങ്ങിക്കിടക്കുന്നു. പലപ്പോഴും അത് തമിഴ്നാടാണെന്നുള്ള യാഥാർത്യം മറക്കും, കാരണം മറ്റൊന്നുമല്ല കാവൽ നിൽക്കുന്ന കൃഷിക്കാരിൽ ഒരാളൊഴികെ മുന്തിരി വള്ളികൾക്കു താഴെ കാഴ്ച്ചക്കാരായി മുഴുവൻ മലയാളികളാണെന്നതാണ്. എല്ലാവരും മുന്തിരിയോടൊപ്പം സെൽഫികളും ഫോട്ടോകളും എടുക്കുന്ന തിരക്കിലാണ്. ഇവർക്കിടയിൽ ഞങ്ങൾ ഒന്നു രണ്ടാളുകൾ മുന്തിരിക്കുലകളെ സുന്തരമായി ക്യാമറയുടെ ഫ്രെയിമുകളിൽ ഒതുക്കാനുള്ള ശ്രമം ആയിരുന്നു.
മുന്തിരി തോട്ടത്തിലെ കാഴ്ച്ചകൾ ബാക്കിയാക്കി തിരികെ വീണ്ടും രാമക്കൽ മേട്ടിലേക്ക് . കമ്പം പട്ടണത്തിലെ തിരക്കിനിടയിലൂടെ മുന്നോട്ടുള്ള യാത്രക്കിടയിൽ നേരത്തെ കണ്ട് കൊതി വിട്ട വടകൾ വാങ്ങി അകത്താക്കി. കൃഷിയിടങ്ങളിൽ നിന്നും പണിക്കാരെ കുത്തി നിറച്ച് വരുന്ന വണ്ടികളാണ് വഴി നിറയെ. ടാറ്റാ സുമോയും ജീപ്പും പോലുള്ള വണ്ടികളിൽ ഇരുപതിലധികം ആളുകളുമായാണ് ഓരോ വണ്ടിയും വരുന്നത് . ഈ വരുന്ന വണ്ടികൾക്കെല്ലാം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു തൊണ്ണൂറു ശതമാനം വണ്ടികളും കേരള രജിസ്ട്രേഷനിലുള്ളതാണെന്നുള്ളതാണ്. വഴിയോരത്തെ ഓരോ കാഴ്ച്ചയേയും പിന്നിലാക്കി കമ്പംമെട്ടിലേക്കുള്ള പാതയിലൂടെ കേരളത്തിലേക്ക് തിരികെയെത്തി. മഴ മാറിനിൽക്കുന്ന കാലാവസ്ഥ. പരക്കെ ഇരുൾ വീണു തുടങ്ങിയെങ്കിലും ആദ്യ ദിനത്തിലെ കാഴ്ച്ചകൾ അവസാനിപ്പിച്ച് റൂമിലേക്ക് മടങ്ങാൻ സമയമായിട്ടില്ല. ലിസ്റ്റ് പ്രകാരം കാറ്റാടി പാടത്തെ കാഴ്ച്ചകൾ കൂടി ഞങ്ങളെ കാത്തിരിക്കുന്നു.
മുൻപ് പല യാത്രകളിലും വഴിയോര കാഴ്ച്ചകളുടെ കൂടെ കാറ്റാടി പാടങ്ങൾ കടന്നു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് കാറ്റാടി പാടത്തേക്കൊരു യാത്ര. ടാറിളകിയ ഇടവഴികളിലൂടെ കാറ്റാടി പാടത്തിന് നടുവിലേക്ക് കാറ് എത്തിയതോടെ കാറ്റാടിയന്ത്രത്തെ കുറിച്ചുള്ള സങ്കൽപങ്ങൾ തകിടം മറിയുകയായിരുന്നു. മനസിലെ കാറ്റാടി യന്ത്രത്തിന് രാമക്കൽ മേട്ടിലെ മലമുകളിൽ നിൽക്കുന്ന യന്ത്രത്തിന്റെ ഒരു പങ്കയുടെ വലിപ്പം പോലും ഇല്ലായിരുന്നു. സൂര്യൻ മറഞ്ഞിരുന്നെങ്കിലും മങ്ങിയ ഇരുൾ വീണു തുടങ്ങിയിരുന്നേയുള്ളു. വൈകുന്നേരത്തെ തണുത്ത കാറ്റേറ്റ് നിൽക്കുമ്പോൾ ഒരു മൂളലോടെ കറങ്ങുന്ന കാറ്റാടിയന്ത്രളെ അത്ഭുതവും കൗതുകവും നിറയുന്ന കണ്ണുകളാൽ ഏറെ നേരം ആസ്വദിച്ചു.
കാറ്റാടി യന്ത്രങ്ങളും അവയ്ക്കു ചുവട്ടിലായി കാറ്റിന് സുഗമമായ പാതയൊരുക്കി കാറ്റിന്റെ വഴിയിലേക്ക് തല ചായ്ച്ചു നിൽക്കുന്ന കോലൻ പുല്ലുകളും. ആകാശത്ത് അസ്തമയത്തിന്റെ ബാക്കിയായ ഛായക്കൂട്ടുകൾ വർണം തൂകുന്നതും. കാഴ്ച്ചയുടെ ഭംഗി മങ്ങിയ വെളിച്ചത്തിലും ഇരട്ടിയാക്കുന്നു. എന്നാൽ ക്യാമറ ചെപ്പിനുള്ളിലേക്ക് കാറ്റാടി പാടത്തെ സുന്ദര ദൃശ്യങ്ങൾ ഒതുക്കുന്നതിന് വെളിച്ച കുറവ് പ്രതിനായക സ്ഥാനം ഏറ്റെടുത്തു. എങ്കിലും ഉള്ളതുകൊണ്ടോണം പോലെ എന്നാണല്ലോ. കാഴ്ച്ചകളും കാറ്റും ആസ്വദിച്ച് ഫോട്ടോയും എടുത്തു നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു നായ എനിക്കു നേരെ കുരച്ചോണ്ട് ചാടി. ഉള്ളിലെ പേടി പുറമേ വരുത്താതെ സദൈര്യം നായക്കു മുന്നിൽ നിലയുറപ്പിച്ച എനിക്കു മുന്നിൽ നിന്നും എന്തോ ഭാഗ്യത്തിന് ചങ്ങാതി മടങ്ങി. ഒരോ നിമിഷവും കഴിയുന്നതോടെ ഇരുട്ടും തണുപ്പും കൂടി. ഇരുട്ട് കാഴ്ച്ചക്ക് മറപിടിച്ചു തുടങ്ങിയതോടെ കൂറ്റൻ കാറ്റാടി മരത്തിന്റെ ചുവട്ടിൽ നിന്നും ആദ്യ ദിനത്തിലെ യാത്ര അവസാനിപ്പിച്ച് വിൻസ് വാലിയിലെ മുറിയിലേക്ക് മടങ്ങി.
കാറ്റാടി യന്ത്രങ്ങളും അവയ്ക്കു ചുവട്ടിലായി കാറ്റിന് സുഗമമായ പാതയൊരുക്കി കാറ്റിന്റെ വഴിയിലേക്ക് തല ചായ്ച്ചു നിൽക്കുന്ന കോലൻ പുല്ലുകളും. ആകാശത്ത് അസ്തമയത്തിന്റെ ബാക്കിയായ ഛായക്കൂട്ടുകൾ വർണം തൂകുന്നതും. കാഴ്ച്ചയുടെ ഭംഗി മങ്ങിയ വെളിച്ചത്തിലും ഇരട്ടിയാക്കുന്നു. എന്നാൽ ക്യാമറ ചെപ്പിനുള്ളിലേക്ക് കാറ്റാടി പാടത്തെ സുന്ദര ദൃശ്യങ്ങൾ ഒതുക്കുന്നതിന് വെളിച്ച കുറവ് പ്രതിനായക സ്ഥാനം ഏറ്റെടുത്തു. എങ്കിലും ഉള്ളതുകൊണ്ടോണം പോലെ എന്നാണല്ലോ. കാഴ്ച്ചകളും കാറ്റും ആസ്വദിച്ച് ഫോട്ടോയും എടുത്തു നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു നായ എനിക്കു നേരെ കുരച്ചോണ്ട് ചാടി. ഉള്ളിലെ പേടി പുറമേ വരുത്താതെ സദൈര്യം നായക്കു മുന്നിൽ നിലയുറപ്പിച്ച എനിക്കു മുന്നിൽ നിന്നും എന്തോ ഭാഗ്യത്തിന് ചങ്ങാതി മടങ്ങി. ഒരോ നിമിഷവും കഴിയുന്നതോടെ ഇരുട്ടും തണുപ്പും കൂടി. ഇരുട്ട് കാഴ്ച്ചക്ക് മറപിടിച്ചു തുടങ്ങിയതോടെ കൂറ്റൻ കാറ്റാടി മരത്തിന്റെ ചുവട്ടിൽ നിന്നും ആദ്യ ദിനത്തിലെ യാത്ര അവസാനിപ്പിച്ച് വിൻസ് വാലിയിലെ മുറിയിലേക്ക് മടങ്ങി.
ഞങ്ങൾക്കുള്ള സ്വാദിഷ്ടമായ രാത്രി ഭക്ഷണവും തയ്യാറാക്കി കാത്തിരുന്ന വിനായകൻ യാത്രയുടെ വിശേഷങ്ങൾ തിരക്കി, നാളത്തെ യാത്രയെക്കുറിച്ചും പറഞ്ഞ് സുഖകരമായ ഉറക്കവും ആശംസിച്ച് മടങ്ങി. തണുപ്പ് തളം കെട്ടി നിന്ന റൂമിൽ ഞങ്ങളുടെ ശരീരത്തിലേക്കും തണുപ്പ് തുളഞ്ഞു കയറി. സമയം കളയാതെ ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ പുതപ്പിനടിയിലൊളിച്ചു. അതിനിടയിൽ ക്യാമറയിലെ ഫോട്ടോസ് ഒന്നോടിച്ചു നോക്കി. മൊബൈലിൽ നെറ്റ് ഓൺ ചെയ്ത് വാട്ട്സ് ആപ്പിലും ഫെയിസ് ബുക്കിലും നിത്യേനയുള്ള സന്ദർശനവും കഴിഞ്ഞ് ഉറക്കത്തിലേക്ക്.
പിറ്റേന്ന് പുലർച്ചെ തന്നെ ഐസു പോലെ തണുത്ത വെള്ളത്തിൽ കുളിച്ച് റെഡിയായി വന്ന ഞങ്ങളെ കാത്തിരുന്നത് ഒരു ഓഫ് റോഡ് യാത്രയായിരുന്നു, ഹൈറേഞ്ചിന്റെ പ്രിയ വാഹനമായ ജീപ്പിൽ. ക്യാമറയും ഒക്കെ തൂക്കി വന്ന ഞാൻ ജീപ്പിനു പിന്നിലായി സീറ്റുപിടിച്ചു. പിന്നാലെ വന്നവരോരോരുത്തരായി പിന്നിൽ തന്നെ സീറ്റുറപ്പിച്ചപ്പോൾ അവസാന ആളെ കാത്തിരുന്നത് മുന്നിലെ സീറ്റായിരുന്നു - മനസില്ലാ മനസോടെയാണ് ചങ്ങാതി മുന്നിൽ കയറിയത്. ഇന്നലെ രാമക്കൽമേട് തേടി ഞങ്ങൾ വന്ന വഴിയേ ജീപ്പിന്റെ സാരഥി ഞങ്ങളെയും കൊണ്ട് ജീപ്പിനെ പറപ്പിച്ചു. പ്രധാന പാതയിൽ നിന്ന് വണ്ടി ഒരു ഇടുങ്ങിയ വഴിയിലേക്ക് തിരിഞ്ഞു, ചെറിയ കയറ്റവും ഇറക്കവും കഴിഞ്ഞ് കോൺക്രീറ്റ് ചെയ്ത ഒരു വലിയ കയറ്റം. കാഴ്ച്ചകളുടെ ഉയരം കൂടി തുടങ്ങിയിരിക്കുന്നു, ഒപ്പം ആകാംഷയ്ക്കും ഉയരം കൂടി. വഴിയിലെ കോൺ ക്രീറ്റ് കഴിഞ്ഞു. ഇര പിടിക്കാൻ പതുങ്ങുന്ന പുലിയെ പോലെ ജീപ്പിന്റെ ടയറുകൾ നിശ്ചലമായി. ഫോർ വീൽ ഡ്രൈ വിന്റെ ലിവർ വലിച്ച് ഇന്നലെ പെയ്ത മഴയിൽ കുഴഞ്ഞു കിടക്കുന്ന മൺപാതയിലൂടെ ടയറുകൾ ഉരുണ്ടു. വലിയ ഉരുളൻ നിറഞ്ഞ വഴിയിലൂടെ കല്ലുകൾക്കു മുകളിലൂടെ ഓരോ കല്ലിൽ നിന്നും മറ്റൊന്നിലേക്ക് ആടി ഉലഞ്ഞ് അവൻ കയറ്റം തുടർന്നു. കയ്യിലെ ക്യാമറ ബാഗിലേക്ക് മാറ്റി രണ്ട് കയ്യും കൊണ്ട് വണ്ടിയിൽ പിടിച്ചു. കുഴഞ്ഞു കിടക്കുന്ന മണ്ണിൽ ടയർ ഇടക്ക് അടവുകളെടുത്തെങ്കിലും ഞങ്ങളെയും കൊണ്ട് ആദ്യമലയുടെ മുകളിലേക്ക് അവൻ നിഷ്പ്രയാസം തന്നെ എത്തി. കയറ്റത്തിന്റെ ആയാസം മറന്ന് ഒരു നിമിഷത്തെ നിൽപ്പിനു ശേഷം പാറയ്ക്കു മുകളിലൂടെ പായുന്ന ജീപ്പിനുള്ളിൽ ഇരുന്ന് കൊച്ചി രാജാവ് എന്ന സിനിമയിൽ മച്ചാൻ വർഗ്ഗീസ് ജഗതിയോടു പറയുന്ന ഡയലോഗ് " തമ്പ്രാ ബ്രേക്ക് " എന്ന് ഞങ്ങൾ ഡ്രൈവറോട് പറഞ്ഞു. പുള്ളി ഒരു തമാശചിരിയോടെ പാറയുടെ അറ്റത്തേക്ക് അക്സിലറേറ്റർ അമർത്തി. മുന്നിലിരിക്കുന്ന ചങ്ങാതിയുടെ മുഖം മാറി വണ്ടിയിൽ ഇരു കയ്യും കൊണ്ട് മുറുകെ പിടിച്ച് ഡ്രൈവറെ തന്നെ നോക്കി ക്കോണ്ട് " മതി.... മതി..... മതി..... " എന്നാ വർത്തിച്ചു. പിന്നിലിരുന്ന ഞങ്ങൾക്കാർക്കും അത്രയ്ക്കു പേടി വന്നിരുന്നില്ല എങ്കിലും വണ്ടി അവിടെ നിശ്ചലമായി. വണ്ടിയിൽ നിന്നു ചാടി ഇറങ്ങിയ ചങ്ങാതിയുടെ മുഖത്ത് ജീവൻ തിരികെ കിട്ടിയ ആശ്വാസവും.
നിലയിൽ മുങ്ങിയ വാനം. താഴെ പച്ചപ്പ് അതിനിടയിലെ കറുത്ത പാറ. തണുത്ത കാറ്റും നേരിയ മഴ ചാറ്റലും പ്രഭാത കിരണങ്ങളുടെ ചൂടും ഒരു വ്യത്യസ്ഥ അനുഭവം തന്നെ സമ്മാനിച്ചു. ഇതിനിടയിൽ ജീപ്പിന്റെ മുന്നിലിരുന്ന് പേടിച്ച ചങ്ങാതിയെ കളിയാക്കുവാൻ ഒട്ടും മടി കാണിച്ചില്ല. യാത്ര കഴിഞ്ഞ് നാളേറെ കഴിഞ്ഞെങ്കിലും "തമ്പ്രാ ബ്രേക്ക് " എന്ന് പറഞ്ഞ് ചങ്ങാതിയെ കളിയാക്കുന്നതിന് ഇന്നും കുറവൊന്നുമില്ല. "ഇനിയും കാഴ്ച്ചകൾ ബാക്കിയുണ്ട് " ഡ്രൈവർ ചേട്ടൻ ഓർമിപ്പിച്ചു. "എന്നാ പോയേക്കാം" ഞങ്ങളും റെഡി. കളിയാക്കൽ ഭയന്ന് ധൈര്യം സംഭരിച്ച് മുന്നിലിരുന്ന ചങ്ങാതി തന്നെ മുന്നിൽ ഇരുന്നു. പാറയുടെ അറ്റത്ത് കിടന്ന ജീപ്പ് തിരിച്ചിട്ട് കയറാം എന്ന് പറഞ്ഞ് ഞാനും ചങ്കും ഫോട്ടോ എടുക്കുന്ന മട്ടിൽ മാറി നിന്നു - ചുമ്മാ.... പേടി ഉണ്ടായിട്ടൊന്നുമല്ല.
പാറയ്ക്കിടയിലൂടെ ഞെരുങ്ങിയം കടന്നിഴഞ്ഞും, മുട്ടിലിഴഞ്ഞും പാറയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി കടന്നും ട്രക്കിങ്ങ് കൂടുതൽ ആനന്ദവും അസ്വഞ്ചറുമാക്കി. വഴി അവസാനിക്കുന്നിടത്ത് ജീപ്പ് നിന്നു. "ഇനി അൽപം നടക്കാം " എന്ന് പറഞ്ഞ് ചേട്ടൻ മുന്നേ നടന്നു. മഴ വന്നാൽ ക്യാമറ നനയാതെ വയ്ക്കാനുള്ള കവറുകളുമെടുത്ത് തങ്ങളെക്കാൾ ഉയരത്തിൽ നിൽക്കുന്ന പുൽചെടികൾക്കിടയിലൂടെ ഞങ്ങൾ നടന്നു. നടപ്പു വഴിയുടെ വശങ്ങളിലായി പലതരത്തിലുള്ള കാട്ടുപൂക്കൾ പല വർണങ്ങളിൽ. നടപ്പു വഴി അവസാനിക്കുന്നത് ഒരു പാറയുടെ മുകളിലേക്കാണ് ആമപാറ.
ആമ പാറയ്ക്കു മുകളിൽ നിരന്തരം കാറ്റ് വീശുന്നു. അധിക സഞ്ചാരികൾ കടന്നു വരാത്ത സുന്ദരമായ പ്രദേശം. കാറ്റിനെ പ്രണയിച്ച് കാറ്റിന്റെ സംഗീത മാസ്വദിച്ച് നിൽക്കാൻ പറ്റിയ ഒരിടം. ജീപ്പിൽ ട്രക്കിങ്ങിന് വരുന്നവരായിരിക്കും ഇവിടെ വരുന്നതിലധികവും. ഇപ്പോൾ ഞങ്ങൾ അഞ്ചുപേർക്കു മാത്രമായി ആമപ്പാറ ജീപ്പുകാരൻ ചേട്ടൻ വിട്ടു തന്നിരിക്കുന്നു. അവിടുത്തെ കാറ്റിനെ പുൽകി എറനേരം പാറയുടെ മുകളിൽ ഡ്രൈവറ് ചേട്ടൻ പറഞ്ഞ കഥകളും കേട്ടിരുന്നു. അതിനിടയിൽ ഫോട്ടോകളും സെൽഫികളും ക്യാമറകളിലും മൊബൈലുകളിലും നിറഞ്ഞു. താഴെ തമിഴ്നാടും ഞങ്ങൾക്കൊപ്പവും അതിനും മുകളിലുമായി നിന്ന് കേരളവും കാഴ്ച്ചകൾ സമ്മാനിച്ചു. രാവിലെ വയറിലേക്ക് ഒന്നും പോയിട്ടില്ല, ഇനി തിരിക്കുന്നതാവും ഉചിതം . ആമപ്പാറയിൽ നിന്നും മനസില്ലാ മനസോടെ മടങ്ങി. ജീപ്പിലെ മടക്ക യാത്ര അൽപം മൊബൈലിൽ പകർത്തി ഉണ്ടക്കല്ലുകൾക്കും പാറക്കൂട്ടങ്ങൾക്കുമിടയിലൂടുള്ള കുലുങ്ങി കുലുങ്ങിയുള്ള യാത്ര. മല ഇറങ്ങി റോഡിലെത്തിയ ജീപ്പ് ശരവേഗത്തിലാണ് വിൻസ് വാലിയിലെത്തിയത്. എല്ലാവരുടേയും മനസു നിറയിച്ച കുറച്ച് മണിക്കൂറുകൾ ആയിരുന്നു കഴിഞ്ഞത്.
വിനായകൻ തയ്യാറാക്കി വെച്ച അപ്പവും കടലക്കറിയും കഴിച്ച് രാമക്കൽമേട്ടിലേക്ക്. പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത് ഇല്ലിക്കാടുകൾക്കു നടുവിലെ വഴിയിലൂടെ കളകളാരവം പൊഴിയ്ക്കുന്ന പക്ഷികളുടെ സംഗീതമാസ്വദിച്ച് ഉയരങ്ങൾ കീഴടക്കി ഞങ്ങളുടെ നടത്തം മരക്കൂട്ടങ്ങളുടെ പുറത്തു കടന്നു. അങ്ങു ദൂരെ ഉയരത്തിലെ കാഴ്ച്ച തേടി ഞങ്ങൾക്കു മുന്നിൽ നിരവധി പേർ മുകളിലേക്കു കയറുന്നുണ്ട്. ഓരോ ചുവടിലും കാറ്റിന്റെ ശക്തി കൂടി. കൂടുതൽ ശ്രദ്ധ കയറ്റത്തിൽ കൊടുക്കേണ്ടിയിരിക്കുന്നു ചുവടൊന്നു പിഴച്ചാൽ - കാറ്റ് നമ്മളെ വാരിപ്പുണർന്ന് കൊണ്ടു പോകും . കയ്യിലെ ക്യാമറ ബാഗിനുള്ളിലാക്കി ഓരോ പറകളിൽ പിടിച്ചും പിടിക്കാതെയും കാറ്റിന്റെ ശക്തിയറിഞ്ഞ് മുകളിലെത്തി. നിരവധി പേരാണ് മുകളിലെ കാഴ്ച്ച തേടി എത്തിയിരിക്കുന്നത് അവർക്കൊപ്പം കൂടി ഞങ്ങളും കാഴ്ച്ചകൾ ആസ്വദിച്ചു. ഗൂഗിൾ മാപ്പിന്റെ സാറ്റലൈറ്റ് വ്യൂ കണക്കെ തമിഴ്നാട്. അതിൽ അവിടി വിടായി നിന്നു കറങ്ങുന്ന തമിഴ് നാടിന്റെ കാറ്റാടി യന്ത്രങ്ങൾ. മുകളിൽ നീലാകാശത്ത് വെള്ള പഞ്ഞി കെട്ടുകൾ കാറ്റിനൊപ്പം മെല്ലെ ഒഴുകുന്നു. പിന്നിലേക്ക് തിരിഞ്ഞു നോക്കിയാൽ പച്ചപ്പട്ടുടുത്തു നിൽക്കുന്ന മലയാള നാട്. അങ്ങനെ കാഴ്ച്ചയുടെ വിശാലതയിലേക്ക് കേരളവും തമിഴ് നാടും പരന്നു കിടക്കുന്നു. മുകളിലും താഴെയും മുന്നിലും പിന്നിലും ഒക്കെയായി പ്രകൃതി കാഴ്ച്ചകൊണ്ടും കാറ്റു കൊണ്ടും വിസ്മയം തീർക്കുന്നു. നോക്കുന്ന കോണുകളിലെല്ലാം കാഴ്ച്ചയുടെ വിസ്മയം സൃഷ്ടിക്കുന്ന ഉയരത്തിൽ കാറ്റിന്റെ ആർദ്രതയും രൗദ്രഭാവവും ഓരോ നിമിഷവും മാറി മറിയുന്നു. കാറ്റും കാഴ്ച്ചകളും ഒരേ സമയം ഹൃദയത്തെയും മനസിനെയും കാഴ്ച്ചകളെയും കീഴടക്കുകയും ഭീതിയിലാക്കുകയും ചെയ്യുന്ന.
മനസു മടുക്കാത്ത, കാഴ്ച്ചകൾ അസ്ഥമിക്കാത്ത ഭൂമിയുടെ നെറുകയിൽ നിന്ന് ഞങ്ങൾ മടങ്ങി. കയറ്റത്തെക്കാൾ പ്രയാസമാണ് ഇറക്കം. കയറുമ്പോൾ മുകളിലെ കാഴ്ച്ചകളുടെ പ്രതീക്ഷകൾ നമ്മെ മുകളിലേക്ക് വലിച്ചു കയറ്റും. തിരിതെ ഇറങ്ങുമ്പോൾ എന്താ ഒന്ന് മുകളിലേക്ക് വലിക്കും പോലെ, എന്തൊക്കെയോ മുകളിൽ കളഞ്ഞ് പോരുന്നതുപോലെ. തിരികെ പോരാതെ മറ്റ് മാർഗങ്ങളില്ലല്ലോ?. അവിടെ നഷ്ടപ്പെടുത്തിയതെല്ലാം അടുത്ത വരവിനും അവിടെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ
കട്ടപ്പന - കുമളി റൂട്ടിലൂടെയുള്ള മടക്ക യാത്ര, സമയം ഉച്ചയോടടുക്കുമ്പോൾ പ്രഭാത ഭക്ഷണത്തിന്റെ ചാർജ് തീരാറായെന്നതിന്റെ വാർണിങ്ങ് നൽകിയിരിക്കുന്നു. പൊതുവേ ഹോട്ടൽ ബോർഡുകൾ കുറവായ വഴിയിൽ ഞായറാഴ്ച്ച ആയതു കൊണ്ട് പലതും തുറന്നിട്ടുമില്ല. നേരത്തെ കരുതിയിരുന്ന ബ്രെഡ് പുറത്തെടുത്ത് വിശപ്പിന് താത്കാലികമായി ആശ്വാസം കണ്ടെത്തി. അതിനിടയിൽ വിൻഡ് വാലിയിലെ വിനായകന്റെ കടയിൽ നിന്നും വാങ്ങിയ ചോക്ലേറ്റിനോടൊപ്പം ബെഡും ചേർത്ത് പുത്തൻ രുചിക്കൂട്ട് യാത്രയിലുടനീളം നാവിന് രുചി പകർന്നു. ഹോട്ടൽ തിരഞ്ഞുള്ള തിരികെയാത്രയ്ക്കിടയിൽ അണക്കരയിൽ നിന്നും ഞങ്ങൾ സ്വാദിഷ്ഠമായ ഉച്ചഭക്ഷണവും കണ്ടെത്തി.
കോടമഞ്ഞിന്റെ അവിസ്മരണീയമായ വരവേൽപ്പും സ്വീകരിച്ചാണ് ഞങ്ങൾ കുട്ടിക്കാനത്ത് എത്തുന്നത്. വഴിയോര കാഴ്ച്ചകൾക്ക് പുകമറ തീർത്ത് കോട വഴിയൊരുക്കി. കുട്ടിക്കാനത്തു നിന്ന് കെ.കെ റോഡിലൂടെ ഞങ്ങൾ പാഞ്ചാലി മേട്ടിലേക്കെത്തുമ്പോൾ അവിടെ പ്രതീക്ഷകൾ പോലെ കുന്നിൻ മുകളിൽ നാണക്കാരിയായ കോടമഞ്ഞ് കാത്തുനിൽക്കുന്നില്ലായിരുന്നു. ഞങ്ങളുടെ വരവറിഞ്ഞ് അവൾ എവിടേക്കോ ഓടി മറഞ്ഞിരിക്കുന്നു.
മൂന്ന് നാല് മാസങ്ങൾക്ക് മുൻപു വന്നു കണ്ട സൗന്ദര്യം അല്ല പാഞ്ചാലി മേടിന്ന് ഇന്ന് . അന്ന് സ്വർണ്ണ ഛായം പൂശിയ പുൽമേടുകളായിരുന്നു കാഴ്ച്ചയൊരുക്കിയിരുന്നതെങ്കിൽ ഇന്ന് പച്ചപ്പട്ടുടുത്ത് നീല വാനത്തിനു കീഴിൽ സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന അതീവ സുന്ദരിയായി മാറിയിരിക്കുന്നു പാഞ്ചാലിമേട്. മുട്ടൊപ്പം പൊങ്ങി നിൽക്കുന്ന പുല്ലിനിടയിലെ നടപ്പാതകളിലൂടെ കാഴ്ച്ചകളുടെ അറ്റം തേടി ഞങ്ങൾ നടന്നു. മലകൾക്കു മുകളിൽ പങ്കുവെയ്ക്കുന്ന ഹൈന്ദവ ക്രൈസ്തവ വിശ്വാസങ്ങളെ ബഹുമാനിച്ചും പ്രാർതനയോടെയും വണങ്ങി ഞങ്ങൾ കാഴ്ച്ചകൾ തേടി ആനന്ദസാഗരത്തിൽ നീരാടി. അസ്തമയത്തിനു തയ്യാറാകുന്ന സൂര്യൻ ഭൂമിയിലേക്ക് കൂടുതലടുക്കുമ്പോൾ. തന്റെ പ്രണയിനിയാകുന്ന പാഞ്ചാലി മേട്ടിലേക്ക് സ്വർണ്ണ രശ്മികൾ നീട്ടുന്നു. നിമിഷങ്ങൾ ശരവേഗത്തിൽ കടന്നു പോക്കുമ്പോൾ മടക്കയാത്രക്കുള്ള സമയം ഓടി അടുക്കുന്നു. ഏതൊരു യാത്രയും പോലെ നഷ്ടപ്പെടുത്തലുകളുടെ വിങ്ങലുമായി വൈദ്യുത ദീപപ്രഭയിൽ മുങ്ങിയ കോട്ടയം പട്ടണത്തിലെ തിരക്കിനിടയിലൂടെ രണ്ട് ദിവസത്തെ യാത്ര പൂർണ്ണതയിലേക്ക്. ഓർമ്മയുടെ നോട്ട് പുസ്തകത്തിൽ സ്വർണ്ണ ലിപികളിൽ കുറിക്കേണ്ട രണ്ട് ദിനങ്ങൾ