പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്റ്റിയറിംഗ് വീലിലെ മ്യൂസിക് കൺട്രോളും അരിവാ വളവിലെ അപകടവും

കൂട്ടുകാരായ നാലു പേർ ചേർന്ന് ഒരു അവധി ദിനം കൂട്ടുകാരന്റെ കാറിൽ വാഗമണ്ണിലേക്ക് പോവുകയാണ്. പാട്ട് വെച്ച് പാട്ടിനൊപ്പം ഏറ്റുപാടി താളം പിടിച്ചുള്ള യാത്ര. അക്കാലത്താണ് സാധാരണ ബജറ്റ് ഫ്രണ്ട്‌ലി ആയ കാറുകളിലേക്കൊക്കെ  സ്റ്റിയറിംഗ് വീലിൽ ഒക്കെ മ്യൂസിക് കൺട്രോൾ വന്നു തുടങ്ങിയത്. ഞങ്ങളുടെ കാറിലും അതുണ്ട്. പെൻ ഡ്രൈവിൽ എടുത്തിട്ടിരിക്കുന്ന പാട്ടുകളിൽ വൈബില്ലാത്ത പാട്ടു വരുമ്പോൾ സ്റ്റിയറിംഗിലെ കൺട്രോൾ ഉപയോഗിച്ച് പാട്ട് മാറ്റി യാത്ര ഏതാണ്ട് പകുതി ദൂരം പിന്നിട്ടു. ഒരു ചായ കുടിക്കാൻ വണ്ടി നിർത്തിയേ ശേഷം യാത്ര തുടർന്നേപ്പോൾ ഡ്രൈവിങ്ങ് സീറ്റിലേക്ക് മറ്റൊരാൾ കയറി. അങ്ങനെ പോകുന്നതിനിടയിൽ കാറിലെ മ്യൂസിക് സിസ്റ്റത്തിന്റെ മോഡ് ഇടക്കിടയ്ക്ക് മാറിപ്പോകുന്നു. അത് ഒന്നുരണ്ട് തവണ മ്യൂസിക് സിസ്റ്റത്തിലെ മോഡ് ബട്ടൺ പ്രസ് ചെയ്ത് മാറ്റി. അപ്പോൾ പിന്നിലിരുന്ന വണ്ടിയുടെ ഓണർ പറഞ്ഞു - എടാ മോഡ് മാറ്റാൻ സ്റ്റിയറിങ്ങിൽ തന്നെ ബട്ടൺ ഉണ്ട് അത് വെച്ച് മാറ്റെടാ ..." അധിക ദൂരം പോയില്ല. എഴുപത് എൺപത് കിലോമീറ്റർ വേഗതയിൽ പോകുന്ന വണ്ടി ഒരു വലിയ വളവിലേക്കെത്തി ഹെയർപിൻ പോലത്തെ ഒരു അരിവാൾ വളവ്. കൃത്യ സ്ഥലത്ത് തന്നെ മോഡ് വീണ്ടും മാറി....