പോസ്റ്റുകള്‍

ജനുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരപ്പുര

ഒരപ്പുര പത്ത് നൂറ്റി ഇരുപത് വര്‍ഷത്തെ പഴക്കം ഈ വീടിനുണ്ടെന്നാ വല്ല്യപ്പച്ചനും  അപ്പയും രാത്രിയില്‍ ചോറ് തിന്നോണ്ടിരുന്നപ്പോള്‍ പറഞ്ഞത്. നൂറ്റി ഇരുപത് വര്‍ഷം എന്നു പറഞ്ഞാല്‍..., അയ്യോ സ്വാതന്ത്രം ഒക്കെ കിട്ടുന്നതിനു മുന്‍പോ  ആ... എന്നാലും അവരെന്തിനാ വീടിന്റെ പ്രായം ഒക്കെ പറഞ്ഞത്.   അപ്പോ വീടിന്റെ ബര്‍ത്തഡേ എന്നാ. പതിവില്‍ നിന്നും വിപരീതമായി ഇന്ന് ഉറക്കമേ വരുന്നില്ല. അല്ല ഉറങ്ങാന്‍ പറ്റുന്നില്ല. കിടക്കുന്നതിന്റെ മുകളിലായി കട കടാ ശബ്ദമുണ്ടാക്കി തൂങ്ങിക്കിടന്നു കറങ്ങുന്ന ഫാനും അപ്പയുടെ കൂര്‍ക്കം വലിയും. എന്നാലും ഈ മമ്മിയും മമ്മ്ിയെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഈ ചെറുക്കനും ഇതൊക്കെ കേട്ട് എങ്ങനാ ഉറങ്ങുന്നത്. ആഹ്... ഞാന്‍ വൈകിട്ട് കാറില്‍ കിടന്ന് കുറേ നേരം ഉറങ്ങിയകൊണ്ടാകും. ഉച്ച വരെ മമ്മിക്ക് ഓഫീസുണ്ടാരുന്നു, അതു കഴിഞ്ഞ് വന്നിട്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് പോന്നത്. മമ്മി വരുന്ന വരെ ഞാനും അനിയനും സര്‍വ്വ സ്വാതന്ത്രത്തോടെ ടാബും എടുത്തുള്ള കളിയായിരുന്നു 'എത്ര നേരമായെടീ ഇതില്‍ കൂത്തിക്കൊണ്ടിരിക്കുന്നേ.... എടുത്ത് വെക്കടീ്' ന്ന് പറയാന്‍ മമ്മി വീട്ടില്‍ ഇല്ലല്ലോ. മമ്മി വരുന്ന സമയെ...