ശവം തീനികളും കള്ളമ്മാരും
ഭാഗം - 1 സൂര്യൻ പടിഞ്ഞാറേക്ക് ചായുന്നു. നാലു വശങ്ങളും കായലാൽ ചുറ്റപ്പെട്ട കൊച്ചു തുരുത്തിലെ പള്ളി, പള്ളി മുറ്റത്തേക്ക് വീണു കിടക്കുന്ന തെങ്ങിൻ തലപ്പുകളുടെ നിഴൽ രൂപങ്ങൾ. ആ നിഴലുകളിൽ തണലു ചൂടി അലസമായി നിന്ന് സംസാരിക്കുന്ന കുറേ അധികം ആളുകൾ. അവരിൽ നിന്നും വിഭിന്നരായി രണ്ട് ആളുകൾ പള്ളിയുടെ തെക്കുവശത്തെ സെമിത്തേരിയിൽ, കുന്നേപ്പിള്ളി എന്ന് മാർബിളിൽ കൊത്തിയ കല്ലറയുടെ അടപ്പ് തുറന്ന് വച്ച് അവിടുള്ള പുല്ലൊക്കെ പറിച്ച്, മൺ തിട്ടകൾ മൺ വെട്ടിക്ക് തട്ടി നിരത്തി വൃത്തിയാക്കുകയാക്കുന്നു. വിയർപ്പിൽ മുങ്ങിയ ആ അറുപതു കാരുടെ ശരീരങ്ങൾ എണ്ണയിട്ട യന്ത്രം പോല ശവക്കല്ലറയുടെ ചുറ്റും പ്രവർത്തിക്കുന്നു. പഴയ കാല പ്രൗഡിയോടെ പണിതുയർത്തിയിരിക്കുന്ന പള്ളിയുടെ ഭിത്തിയിലും, മുകളിലെ വലിയ കൽ കുരിശിലും പായലിന്റെ കറ പിടിക്കാൻ തുടങ്ങിയിരിക്കുന്നു, നിറം മങ്ങാൻ തുടങ്ങിയ പള്ളിയുടെ ചുവരുകളുടെ മുകളിലിരുന്ന് കുറുകുന്ന പ്രാവുകളുടെ തൂവലുകൾ കായലിൽ നിന്നും വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്നു. കാറ്റിനൊപ്പം ഓളം തല്ലി താളം പിടിച്ചു നിൽക്കുന്ന കായൽ പരപ്പിലൂടെ ചെറു വള്ളകൾ അങ്ങിങ്ങു കടന്നുപോകുന്നു. കണ്ണെത്താ ...