ഷോളയാർ കാടിന്റെ മടിത്തട്ട്

സുഹൃത്തുക്കൾക്ക് പത്താംനമ്പർ ബീഡി വാങ്ങാനാണ് അരുണിനൊപ്പം പുറത്തിറങ്ങിയത്. അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് ചുവപ്പ് ചായം ചാർത്തി നിൽക്കുന്ന കുറ്റി പുല്ലുകളെ ചവിട്ടി മുന്നോട്ട് നടക്കുന്നതിനിടയിൽ കണ്ണിൽ പെടുന്ന ഓരോന്നും തമിഴിൽ എനിക്ക് പറഞ്ഞു തന്നു. തമിഴ് മനസിലാക്കാൻ ഉള്ള എന്റെ ബുദ്ധിമുട്ട് മനസിലാക്കി ഓരോ കാര്യങ്ങളും ഒന്നും രണ്ടും തവണ എനിക്ക് വിശദീകരിച്ചു തരുന്നുണ്ടായിരുന്നു അരുൺ. എ സി. ഉള്ള ഓഫീസ് കെട്ടിടവും, ഡി.റ്റി.എച്ചിന്റെ ഡിഷും, അയ്യാൾ ജനിച്ച ആശുപത്രിയും, ക്ലബ്ബും ഗ്രൗണ്ടും എല്ലാം അതിനു കാരണങ്ങളായി. പത്താം നമ്പർ ബീഡിയും വാങ്ങി തിരിച്ച് റൂമിലെത്തുന്നതു വരെ അയ്യാൾ പറഞ്ഞ ഓരോ വാക്കും ആ നാടിനെ ക്കുറിച്ചായിരുന്നു. ആ വാക്കുകൾ അയ്യാൾക്ക് ആ നാടുമായുള്ള ബന്ധം വരയ്ച്ചു കാട്ടുന്നു. അയ്യാളുടെ മനസിൽ നിറയെ ആ നാടാണ് , ഇപ്പോൾ അയ്യാളുടെ മനസിൽ മാത്രമല്ല ഞങ്ങളുടെ മനസിലും. ലക്ഷദ്വീപ്, വയനാട് , പറമ്പിക്കുളം അങ്ങനെ പലസ്ഥലങ്ങൾ പല പ്ലാനുകൾ, ജോലി തിരക്കുകളിൽ നിന്ന് വിട്ടകന്ന് രണ്ടു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുമ്പോൾ മണോമ്പള്ളി ഒരിക്കലും ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ലായിരുന്നു. ശനിയും ഞായറും പിന്നെ പൂജാ അവധികള...