ചക്കയപ്പം
വീടിനോടു ചേർന്നുള്ള തൊടിയിൽ മുറ്റത്തേക്ക് ചാഞ്ഞ് പടര്‍ന്നു നില്‍ക്കുന്ന പ്ലാവിന്റെ മുകളിൽ കിടക്കുന്ന ഒരു ചക്ക, മുളേന്തോട്ടിയുടെ അറ്റത്ത് അരിവാള്‍ വയ്ച്ച് കെട്ടി, സര്‍ക്കസ് കൂടാരത്തിലെ ട്രിപ്പീസ് കളിക്കാരന്‍റെ ശ്രദ്ധയോടെയും, വലിച്ചുകെട്ടിയ കയറിനു മുകളിലൂടെ നടക്കുന്ന അഭ്യാസിയുടെ മെയ് വഴക്കത്തോടെയും ചക്ക വലിച്ച് താഴെയിട്ട് , വെട്ടിമുറിച്ച് ചകിണി കളഞ്ഞ് അരിഞ്ഞ് നല്ല അരപ്പും ചേർത്ത് പുഴുങ്ങി മീൻ കറിയും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് ഭാര്യയുടെ ചോദ്യം '' ത്രേസ്യാമ്മാമ്മ വയ്യാതിരിക്കുവേല്ലേ ഒന്നു പോയി കാണത്തില്ലാരുന്നോ കുറേ നാളായില്ലയോ പോയിട്ട് - " കാര്യം ശരി തന്നെ ജോലി തിരക്കും മറ്റ് തിരക്കുകളുമൊക്കെ കാരണം ത്രേസ്യാമ്മാമ്മയെ കാണാൻ പോയിട്ട് കാലം കുറേ ആയി. "നാളെ രാവിലത്തെ കുർബാന കൂടിയേച്ച് ഞാൻ അവിടേം കേറിയേച്ച് വന്നോളാം... ഇപ്പൊ സന്ധ്യ ആയില്ലേ." പള്ളിയിലെ ആദ്യ കുർബാന കഴിഞ്ഞ് പുറത്തിറങ്ങി. " ആ ജോസ് മോനോ?... ഇങ്ങോട്ടൊന്നും കാണാനേ ഇല്ലല്ലോ.... തിരുവന്തോരത്ത്ന്ന് എപ്പ വന്നു - ? " കാണുന്നവർക്കെല്ലാം ചോദിക്കാൻ ഈ ചോദ്യമേ ഉള്ളോ?... മനസിൽ പിറുപിറുത്ത...