ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്
ഓളങ്ങൾ ഉറങ്ങുന്ന വൈക്കം കായൽ, ഇരമ്പുന്ന ജങ്കാറിന്റെ ശബ്ദത്താൽ ഞെട്ടി ഉണരുന്ന ഓളപരപ്പിനു മുകളിലൂടെ തവണ കടവിൽ നിന്നും ജങ്കാർ ഒഴുകി നീങ്ങി. കാറിൽ നിന്നും കേൾക്കുന്ന പാട്ടിനൊപ്പം, ഇരുണ്ട വെളിച്ചത്തിൽ നേർത്ത മഞ്ഞിൻ പുതപ്പ് പുതച്ച് കിടക്കുന്ന കായൽ സൗന്ദര്യം ആസ്വദിച്ച് ആദ്യ ജങ്കാറിർ തന്നെ ഞങ്ങളുടെ വാഗമണ്ണിലേക്കുള്ള യാത്ര ആരംഭിച്ചു. വൈക്കത്തുനിന്നും പാലായിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. ബലേനോയുടെ ആക്സിലറേറ്ററിലേക്ക് എന്റെ കാലമർത്തുമ്പോൾ വാഗമൺ മലനിരകൾക്കു മുകളിൽ സൂര്യൻ പൂർണ്ണ ശക്തി പ്രാപിക്കുന്നതിനു മുന്നേ അവിടെ എത്തണമെന്നായിരുന്നു. പൊതുവേ വേയിലു കൂടിയ കാലാവസ്ത ആയതിനാൽ ഉച്ചവെയിലിനെ ഞങ്ങൾ പേടിച്ചു. മരങ്ങാട്ടുപള്ളി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും മലയാളികളുടെ സ്വീകരണ മുറികളിലേക്ക് ലോക കാഴ്ച്ചകളും അറിവിന്റെ വാതായനങ്ങളും തുറക്കുന്ന സഫാരി ടി.വി യുടെ ഓഫീസിനു മുന്നിലൂടെ, പ്രതീക്ഷിച്ചതിലും മുൻപേ പാലാടൗൺ ഞങ്ങൾ കടന്നു. പാലായിൽ കടകളൊന്നം തുറന്നിട്ടില്ല ടൗണിലെ റോഡുകളിലും തിര ക്കായിട്ടുമില്ല. കേരളത്തിലെ പ്രശസ്തമായ തീർഥാടന കേന്ദ്രത്തിൽ, ഭാരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മാ...