പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അരുൺ കുമാറിനെ വിജയിപ്പിക്കുക

മഞ്ഞിന്റെ വെള്ളപ്പുതപ്പും പുതച്ച് പരന്നു കിടക്കുന്ന റബ്ബർ തോട്ടം. സൂര്യന്റെ മങ്ങിയ സ്വർണ്ണ വെളിച്ചത്തിലും കവലയിലെ സ്ട്രീറ്റ് ലൈറ്റ് ഓഫാകാതെ മഞ്ഞ വെളിച്ചം തൂകി ...

ഷോളയാർ കാടിന്റെ മടിത്തട്ട്

ഇമേജ്
സുഹൃത്തുക്കൾക്ക് പത്താംനമ്പർ ബീഡി വാങ്ങാനാണ് അരുണിനൊപ്പം പുറത്തിറങ്ങിയത്. അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് ചുവപ്പ് ചായം ചാർത്തി നിൽക്കുന്ന കുറ്റി പുല്ലുകളെ ചവിട്ടി മുന്നോട്ട് നടക്കുന്നതിനിടയിൽ കണ്ണിൽ പെടുന്ന ഓരോന്നും തമിഴിൽ എനിക്ക് പറഞ്ഞു തന്നു. തമിഴ് മനസിലാക്കാൻ ഉള്ള എന്റെ ബുദ്ധിമുട്ട് മനസിലാക്കി ഓരോ കാര്യങ്ങളും ഒന്നും രണ്ടും തവണ എനിക്ക് വിശദീകരിച്ചു തരുന്നുണ്ടായിരുന്നു അരുൺ. എ സി. ഉള്ള ഓഫീസ് കെട്ടിടവും, ഡി.റ്റി.എച്ചിന്റെ ഡിഷും, അയ്യാൾ ജനിച്ച ആശുപത്രിയും, ക്ലബ്ബും ഗ്രൗണ്ടും എല്ലാം അതിനു കാരണങ്ങളായി. പത്താം നമ്പർ ബീഡിയും വാങ്ങി തിരിച്ച് റൂമിലെത്തുന്നതു വരെ അയ്യാൾ പറഞ്ഞ ഓരോ വാക്കും ആ നാടിനെ ക്കുറിച്ചായിരുന്നു. ആ വാക്കുകൾ അയ്യാൾക്ക് ആ നാടുമായുള്ള ബന്ധം വരയ്ച്ചു കാട്ടുന്നു. അയ്യാളുടെ മനസിൽ നിറയെ ആ നാടാണ് ,  ഇപ്പോൾ അയ്യാളുടെ മനസിൽ മാത്രമല്ല ഞങ്ങളുടെ മനസിലും. ലക്ഷദ്വീപ്, വയനാട് , പറമ്പിക്കുളം അങ്ങനെ പലസ്ഥലങ്ങൾ പല പ്ലാനുകൾ, ജോലി തിരക്കുകളിൽ നിന്ന് വിട്ടകന്ന് രണ്ടു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുമ്പോൾ മണോമ്പള്ളി ഒരിക്കലും ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ലായിരുന്നു. ശനിയും ഞായറും പിന്നെ പൂജാ അവധികള...

തിങ്കളാഴ്ച്ച യാത്ര, തൊടുപുഴക്കാരി സുന്ദരിക്കൊപ്പം

സമയം ആറ് മണി, ഉറക്കം വിട്ടുമാറാത്ത ആലസ്യത്തിൽ കൂത്താട്ടുകുളം ടൗൺ. ശനിയും ഞായറും കഴിഞ്ഞ് ജോലി സ്ഥലത്തേക്കുള്ള എന്റെ യാത്ര കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ നിന്നും ആരംഭിക്കുന്നു തിങ്കളാഴ്ച കളിലെ ഒരു യാത്ര. ഇത് ഒരു യാത്രാ വിവരണമല്ല ഒന്നരക്കൊല്ലക്കാലമായി ഓരോ തിങ്കളാഴ്ച്ചകളിലും തുടരുന്ന യാത്രയുടെ ഒരോർത്തെടുക്കൽ . ഇരുട്ട് വിട്ടുമാറിയില്ല സൂര്യൻ മലകൾക്കപ്പുറത്തു നിന്ന് പുറത്തുവന്നിട്ടില്ല. വൈദ്യുതി വിളക്കുകളുടെ പ്രകാശം ബസ് സ്റ്റേഷനിൽ പരന്നു കിടക്കുന്നു. പല സ്ഥലങ്ങളിലേക്കു പോകാനുള്ള യാത്രക്കാരോരുത്തരായി വന്നു തുടങ്ങിയിട്ടേ ഉള്ളൂ. കട തുറന്ന് കടക്കാരൻ ചേട്ടൻ സാധനങ്ങൾ അടുക്കി വയ്ക്കുന്നു. സ്റ്റാന്റിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾക്കിടയിൽ ഒന്നോ രണ്ടോ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായി ബോർഡും വയ്ച്ച് അകത്തെ ലൈറ്റുകളും തെളിയിച്ച് കിടക്കുന്നു. പുറത്ത് യാത്രക്കാരെ കാത്ത് കിടക്കുന്ന ഓട്ടോയിലെ ചേട്ടന്മാർ പാതി മയക്കത്തിലാണ്. എന്റെ കാത്തുനിൽപിനു വിരാമമിട്ട് സ്റ്റാന്റിലേക്കുള്ള പാതി വെളിച്ചം വീണ വഴിയിലൂടെ അവൾ വന്നു, വെളുത്ത സുന്ദരി, തൊടുപുഴയിൽ നിന്നും വരുന്ന ആലപ്പുഴ ഫെയർ സ്റ്റേജ് ലിമിറ്റഡ് സ...