സ്ത്രീകൾ

മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു എങ്കിലും അപ്രതീക്ഷിതമായി ഇന്നലെ പലതും സംഭവിച്ചതിനാൽ യാത്രയിൽ പല മാറ്റങ്ങളും സംഭവിച്ചു. വൈകിട്ട് നാലു മണിയുടെ ബസിൽ ഓഫീസിൽ നിന്നും നാട്ടിലേക്ക് പോവാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷെ ഓഫീസിൽ നിന്നിറങ്ങിയപ്പോൾ സമയം ആറു മണി. പതിവുപോലെ ഒരോട്ടോ പിടിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലേക്ക്. ആളുകളുടെ തിരക്കിനിടയിലൂടെ ധൃതിയിൽ നടന്ന് എൻക്വയറിയിൽ തിരക്കിയപ്പോൾ ഇനി 6 :45 നുളള അവസാന ബസേ ഉള്ളു എന്നറിഞ്ഞതോടെ പുറത്തെ ബസ് സ്റ്റോപ്പിലേക്കോടി. അവിടെ നിന്നാൽ നാട്ടിലേക്കുള്ള സ്വകാര്യ ബസുകളും കിട്ടും. തൃപ്പൂണിത്തുറ, വൈറ്റില, ചോറ്റാനിക്കര, പൂത്തോട്ട, തൊടുപുഴ, ചേർത്തല ബസുകൾ എല്ലാം അതുവഴി പോയെങ്കിലും എനിക്ക് പോകാനുള്ള വണ്ടി മാത്രം വന്നില്ല. അതല്ലെങ്കിലും അങ്ങനെ തന്നെ ആണല്ലോ, നമ്മൾ എങ്ങോട്ടെങ്കിലും വണ്ടി നോക്കി നിന്നാ ആ വഴിക്ക് പിന്നെ വണ്ടിയേ ഉണ്ടാവാറില്ലല്ലോ. സ്റ്റോപ്പിൽ ബസ് നോക്കി നിന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. സമയം ആറേമുക്കാലി നോടടുത്തു. എല്ലാത്തിനോടും ദേഷ്യം തോന്നിയ നിമിഷം. ദേഷ്യം കൂടുതൽ കൂട്ടിയില്ല കാത്തിരിപ്പിന് വിരാമമിട്ട് ഒരു സ്വകാര്യ ...