ഭ്രാന്താലയം

പുതിയൊരു വർഷത്തെ പുലരികളിലൊന്നിൽ
മലചവിട്ടി നാല് കൊലുസിട്ട കാലുകൾ.
വിപ്ലവമാണോ വിശ്വാസമോ അതോ
സംരക്ഷണമോ നവോദ്ധാനമോ?

വാർത്തയായി അത് വാർത്തയാക്കി
ലോകത്തിലെമ്പാടുമെത്തുന്ന മാധ്യമങ്ങൾ.
അത് കേട്ട് പല കൂട്ടരായ് പലരിന്ന്
പല കൊടികൾക്ക് കീഴിലായ് അണിനിരന്നു.

യുദ്ധക്കളത്തിന്നു സമമായി, നഗരത്തെരുവുകൾ -
കത്തിയെരിയുന്നു പലയിടത്തും
കല്ലും കമ്പും പരസ്പര മെറിയുന്നു
കത്തിക്കു കുത്തും ബോംബേറുമായി
ചോര പൊടിയുന്നു ജീവൻ പൊലിയുന്നു
തെരുവിൽ മനുഷ്യർ മരിച്ചു വീഴുന്നു.

ഇത് കാൺകെ ഉച്ചത്തിൽ ആർത്തു ചിരിച്ചൊരാൾ
ഇത് ഭ്രാന്താലയമാണ് - മനുഷ്യരല്ലിടെ
ഭ്രാന്തമ്മാരാണെന്നലറിപ്പറയുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery