മുഖാവരണം

ദീർലദൂര ബസ് യാത്രയിൽ മുഖം മറച്ച് വെളുത്ത ടവ്വൽ കെട്ടിയിരുന്ന എന്നെ പലരും പല രീതിയിൽ നോക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആ ഞാൻ കൊറോണയെ പേടിച്ച് വീട്ടിൽ ഇരുന്നിട്ട് അത്യാവശ്യത്തിനായി ഇന്നൊന്ന് പുറത്തിറങ്ങിപ്പോ മുഴുവൻ മാസ്കിട്ട മുഖങ്ങളായിരുന്നു. പച്ചയണിഞ്ഞ മാത്രയിൽ ചുവപ്പണിഞ്ഞ ഇടുക്കിയിലെ ഒരു മലയോര ഗ്രാമമായിരുന്നിട്ടു കൂടി നൂറിൽ നൂറ് മാർക്കായിരുന്നു മാസ്കിന്.

ഈ ലോക്ക് തുറന്നു വരുന്നത് പുതിയൊരു സംസ്കാരം കൂടിയാണെന്ന് പച്ചക്കറിക്കടയിലും പലചരക്ക് കടയിലും പത്തു രൂപയ്ക്കും പതിനഞ്ച് രൂപയ്ക്കും വിൽക്കാൻ വയ്ച്ചിരിക്കുന്ന മാസ്കുകൾ ഓർമിപിക്കുന്നുണ്ട്. വിവിധ തരത്തിൽ പല വർണത്തിലുള്ള മാസ്കുകൾ.

പരസ്പരം സംസാരിക്കുന്നവരുടെ ഭാവങ്ങൾ പാതി മറയ്ക്കുന്നു. സുന്ദരമായ പുഞ്ചിരിക്ക് സ്ഥാനമില്ലാതായി. ഇല്ലാത്തവൻ്റെ സങ്കടവും ഒളളവൻ്റെ സന്തോഷവും മുഖാവരണം മറയ്ക്കുന്നു. ഭാവമെന്തായാലും മനുഷ്യരെ കാണാമല്ലോ.... ആ സന്തോഷവും മുഖാവരണത്തിൽ ഒതുക്കി ഞാൻ തിരികെ വീട്ടിലെ ലോക്കിലേക്ക്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദിനം, വാഗമൺ പരുന്തുംപാറ പഞ്ചാലിമേട്

കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം

കെ.എസ്.ആർ.ടി.സി ഫോട്ടോസ് - KSRTC Picture Gallery