കാഴ്ച്ചയുടെ ഉയരങ്ങളിൽ മനസിന്റെ പൂക്കാലം
ശരാശരി മുപ്പത് - മുപ്പത്തിരണ്ട് കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്. മലമടക്കുകളെ തൊട്ടുതലോടി കടന്നുപോകുന്ന പഞ്ഞികെട്ടു പോലുള്ള മേഘങ്ങൾ. കാറ്റിനോട് കൂട്ടുകൂടി മലകൾക്ക്മുകളിലൂടെയും കുന്നിൻ ച രിവിലൂടെയും കറങ്ങുന്ന കോടമഞ്ഞ്. കാഴ്ചകൾ കണ്ണിനെയും മനസിനെയും കുളിരണിയിക്കുന്ന നാട്, ത്രേതായുഗത്തിൽ രാമലക്ഷ്മണന്മാർ സീതയെ തിരഞ്ഞെത്തിയ, രാമന്റെ കാൽ പതിഞ്ഞ രാമക്കല്മേട്ടിലേക്. പുലർച്ചെ ചേർത്തലയിലെ ഇൻഫോപാർക്കിനുമുന്നിൽ നിന്നും രാമക്കൽമേട്ടിലേക്കുള്ള യാത്ര പുറപ്പെടും മുന്നേ ക്ഷേണിക്കപ്പെടാതെ ഒരു അഥിതി ഞങ്ങൾക്ക് കൂട്ടിനുവന്നു. കോരിച്ചൊരിയുന്ന മഴ. കാഴ്ചകൾക്ക് മഴ മങ്ങലേല്പിക്കുമോ എന്ന ഭീതിയിലാണ് ഞങ്ങൾ അഞ്ചഅംഗ സുഹൃത് സംഘത്തിന്റെ യാത്ര ഇൻഫോപാർക്കിന്റെ ഗെയിറ്റ് കിടക്കുന്നത്. ഉപ്പുവെളളത്തെയും ശുദ്ധജലത്തിനെയും വേർതിരിച്ചു നിർത്തുന്ന വേമ്പനാട്ടുകായലിനു കുറുകെനിൽകുന്ന തണ്ണീർമുക്കം ബണ്ടും, പണികൾ പൂർത്തിയായി വരുന്ന പുതിയ പാലത്തിനോടും യാത്ര പറഞ്ഞ്. ഇരുവശത്തും പാടങ്ങൾ നിറയുന്ന ഇടയാഴം കല്ലറ റോഡിലൂടെ മഴയത്ത് ഞങ്ങൾ അഞ്ചുപേരുമായി എറ്റിയോസ് ലിവ കുതിച്ചു. യാത്ര തുടങ്ങും മുൻപേ ഫേസ്ബുക്കിൽ ട്രാവെല്ലിങ് ...